Tuesday 18 September 2012

ഓണ സ്മൃതികള്‍

പോയകാലത്തിന്‍ നന്മകള്‍ തേടി
ഓണം എന്റെ പടിക്കലെത്തുമ്പോള്‍
തിരികെ വരൂ നീ ഓണപൂത്തുംബീ
മഴതിമിര്‍ക്കുന്ന വേളയില്‍ ഈ വഴി

പുലരിയില്‍ കണ്‍ തുറന്നെന്റെ മുറ്റത്തെ
മധുര സ്മൃതികള്‍ തന്‍ പൂക്കളം കാണൂ നീ
നാട്ടുവഴികള്‍ മറന്ന പൂവിളികള്‍
കൂട്ട് വരുമാ കാലത്തിനോര്‍മ്മകള്‍
ചേര്‍ത്തു വെച്ച് ഞാന്‍ ഇന്നെന്‍ മനസ്സില്‍
ഓര്‍മ്മ തന്നോണ പൂക്കളം തീര്‍ക്കവെ
തുമ്പി നീ വരൂ വീണ്ടും പൊന്നോണം
എന്റെ വീട് തേടി വരുന്നോരീ വേളയില്‍

കസവുചേലകള്‍ ചുറ്റി മലയാളം
ഹരിതസ്മൃതികളില്‍ പുളകിതമാകവേ
വരിത ജീവന കാല സ്വപ്നങ്ങളെ
തെരുവില്‍ ഉത്സവ മേളമായ് മാറ്റവേ
നല്ല കാലത്തിന്‍ ഓര്‍മ്മകള്‍ പൂക്കുന്ന
ഓണ നാളില്‍ നമുക്കൊത്തു ചേര്‍ന്നാ
മന്നന്‍ മാവേലി മണ്ണില്‍ ഒരുക്കിയ
നന്മ നാടിന്‍ കാഴ്ച വഴികളില്‍
പൊന്‍ മലയാളം തമ്മില്‍ പകുത്തിടാം

0 comments:

Post a Comment