Thursday 20 September 2012

എഴുതാനിരിക്കുമ്പോള്‍

ലിപികള്‍ മൊഴികള്‍ തിരയുന്നു
വാക്കുകള്‍ ഹൃദയ ഭാഷ തിരയുന്നു
മനസ്സിന്‍ വ്യാകുല ചിന്തകള്‍
ഓര്‍മ്മകളില്‍ അടയിരിക്കുന്നു
എഴുതുവാന്‍ പേന എടുക്കുമ്പോള്‍
മഷിയുടെ നനവ്‌ പറ്റി
എന്‍ കൈവിരല്‍ നനയുന്നു
വിഷയ ദാരിദ്ര്യം വായന തിരക്കുമ്പോള്‍
മരണമില്ലാത്ത ജീവിതം തിരയുമ്പോള്‍
പോയ കാലത്തിന്‍ യാത്രകള്‍ തേടി
ഓര്‍മ്മ തന്‍ കൂട്ടില്‍ കൂട്ടിരിക്കുമ്പോ
ചിതലരിക്കാത്ത ചിന്തകള്‍ തന്‍ വഴി
അറിയുവാനുള്ള ആസക്തി മൂടവേ
കവിത തടവിലാക്കിയോരെന്‍ മാനസം
അലയയാണീ ജീവിത വഴിയില്‍

0 comments:

Post a Comment