Thursday 20 September 2012

പകല്‍ മാന്യത

രാത്രി സൂര്യനുദിക്കും വരെ
ദൈവം ഒളിക്യാമറ വെക്കും വരെ
ധൈര്യത്തോടെ നമുക്ക് പറയാം
നമ്മള്‍ ആഗോള മാന്യന്മാര്‍
പകല്‍ അനുകമ്പയുടെ ആള്‍ രൂപങ്ങള്‍
രാത്രി ആസക്തിയുടെ ആള്‍ ദൈവങ്ങള്‍
പട്ടിണി അഴിപ്പിക്കുന്ന പാവടച്ചരടില്‍
പണപ്പെട്ടികള്‍ തന്‍ കൈവിരല്‍ പാടുകള്‍

0 comments:

Post a Comment