Thursday 20 September 2012

നരജന്മത്തിലെ ദശാസന്ധികള്‍

-------------------------------------------
നമുക്ക് ജീവിതം ഓര്‍ക്കുമ്പോള്‍ തമാശയാ
അനുഭവങ്ങള്‍ തന്‍ സന്ധി സമാസങ്ങള്‍
ഉപമ തേടി ഊര് ചുറ്റും കാലം
നടുക്കടലില്‍ ചെന്നും നക്കികുടിക്കുന്ന
മനുഷ്യ വേഷത്തിന്‍ ഈ ശുനക ജീവിതം

"ഗുളികന്‍ പോറ്റിയ കോഴി കുഞ്ഞിന്‍ "
ഇളമാംസത്തില്‍ കൊതിപിടിക്കും ശുനകത

കിഴിവ് കിട്ടുന്ന കടയില്‍ ക്യൂ നിന്ന് നാം
പണമെറിഞ്ഞു വാങ്ങും ഉപയോഗശൂന്യത

മനംമടുപ്പിക്കും മാലിന്യ കാഴ്ചകളില്‍
തിരിഞ്ഞു നോക്കാത്ത മാനുഷീകത

ഉയിരു നല്‍കിയ മാതാപിതാക്കള്‍ തന്‍
ഉദകം ചെയ്യാന്‍ പോലും നേരമില്ലായ്മ

നഗരം ചുറ്റും നേരം കാണും ജീവനദുരന്തങ്ങള്‍
ദിനക്കണിയായ് കണ്ടും സ്തംഭിക്കാത്ത ഹൃദയശൂന്യത

തൊഴിലിന്‍ ചന്തയില്‍, വിവാഹ കമ്പോളത്തില്‍
സ്വയം വിറ്റു തുലയും ഈ ഉലകയാന്ത്രികത

എവിടെ കിട്ടും പണം? തിരയും പ്രതിദിനം
അതിനായ് മാത്രംയാത്ര തുടരും നിര്‍ജീവത

നമുക്കീ ജീവിതം വെറും തമാശയാണ്
അനുഭൂതികള്‍ തന്‍ കടയില്‍
നാം നമ്മെ തിരക്കി ആയുസ്സ് തീര്‍ക്കും
മനുഷ്യ വ്യര്‍ത്ഥ യാത്ര ....
ഇത് കണ്ടല്ലോ ആദി കവി പാടുന്നു
"ഒടുങ്ങാ മോഹങ്ങള്‍ തന്‍ വഴിയില്‍ നര ജന്മം
പാമ്പിന്‍ വായിലിരുന്നും ഇരയെ തേടും കൂപമണ്ടൂകങ്ങള്‍ "

0 comments:

Post a Comment